Powered By Blogger

Tuesday, July 7, 2009


ശങ്കരത്തില്‍ കുടുംബചരിത്ം

C.J.Mathews Sankarathil
1950-70 കാലഘട്ടത്തിലാണ് ഈ ഗ്രന്ഥത്തിെന് രചന നടന്നിട്ടുള്ളത്. ഇതിനും ഏറെക്കാലം മുമ്പ് തന്നെ ഇതിന് വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.നാല് വിധത്തിലാണ് ഈ ഗ്രന്ഥത്തിനാവശ്യമായ അടിസ്ഥാനവിവരങ്ങള്‍ ശേഖരിക്കപ്പെട്ടതെന്ന് ഗ്രന്ഥകാരനില്‍ നിന്നു തന്നെ നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്ന്-പരാമര്‍ശിക്കപ്പെടുന്ന വ്യക്തികളുമായും സ്ഥലങ്ങളിലും നേരിട്ടു ബന്ധപ്പെട്ട്. രണ്ട്-കത്തിടപാടുകള്‍ വഴിയും പരിചയക്കാര്‍ മുഖേനയും. മു‌ന്ന്- പരമ്പരയായി കൈമാറിവന്ന വിശ്വാസങ്ങള്‍ വഴി. നാല്-നമ്മുടെ കുടുംബത്തിന്റെ വകയായി വിപുലമായ ഒരു ഗ്രന്ഥശേഖരം ഉണ്ടായിരുന്നുവെന്ന് ഒരിടത്ത്‌ പറയപ്പെടുന്നുണ്ട്. ഇവിടെ വൈദ്യ ജ്യോതിഷ മന്ത്രവാദ സാഹിത്യ വ്യാകരണ സംബന്ധിയായ നിരവധി ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു.കുടുംബത്തിന്റെ എല്ലാ തലമുറയിലും മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ പ്രവീണരായ ഒരു വ്യക്തിയെങ്കിലും ഉണ്ടായിരിക്കുമെന്നും അവര്‍ ഈ ഗ്രന്ഥപ്പുര ഉപയോഗപ്പെടുത്തിയിരുന്നുവെന്നും ആണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഗ്രന്ഥകാരന്‍ നേരിട്ട് അവിടം സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.എങ്കിലും ആ ഗ്രന്ഥങ്ങളില്‍നിന്നും പകര്ത്തിയെടുത്തതെന്ന സൂചനയോടെ ചില ചികിത്സാപ്രയോഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഈ ഗ്രന്ഥങ്ങളില്‍ നിന്നു കുടുംബപാരമ്പര്യം സംബന്ധിക്കുന്ന ആധികാരികമായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്‌.
നേരത്തെ പരാമര്‍ശിച്ചതുപോലെ ഗ്രന്ഥത്തിന്റെ ഒരു ആദ്യകാലരൂപം മാത്രമാണ് എന്റെ കൈവശമുള്ളത്.ഇതുതന്നെ അപൂര്‍ണമാണ്‌.വളരെ യാദൃച്ഛികമായി ഇതു എന്റെ കൈവശം വന്നു ചേരുകയായിരുന്നു.ഗ്രന്ഥത്തിന്റെ പൂര്‍ണ്ണരൂപം ഒന്നുരണ്ടുതവണ കാണാന്‍ എനിക്കിടയായിട്ടുണ്ട്.ഇപ്പോള്‍ അത് ആരുടെ കൈവശമാണിരിക്കുന്നതെന്ന് നിശ്ചയമില്ല.ഏതായാലും ഒരു കാര്യം വ്യക്തമായി അറിയാം-തന്റെ ജീവിതകാലത്ത് തന്നെ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചു കാണണമെന്ന് ഗ്രന്ഥകര്‍ത്താവ് അതിയായി ആഗ്രഹിച്ചിരുന്നു.
തിരുത്തലുകള്‍ വരുത്തുന്നതിന് മുമ്പുള്ള രേഖയായതിനാല്‍ വ്യക്തികളെക്കുറിച്ചുള്ള വിവരണങ്ങളില്‍ തെറ്റു വന്നിരിക്കാനിടയുണ്ട്. നേരിട്ട് ഇക്കാര്യങ്ങള്‍ അറിയാവുന്നവര്‍ ഇതു സൂചിപ്പിക്കുന്നത് നന്നായിരിക്കും.
ശങ്കരത്തില്‍ ജോണ്‍ മത്തായി വൈദ്യന്‍കൊല്ലവര്‍ഷം 1075 (AD 1900) ചിങ്ങം 7 നു ,പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനനം.മന്ത്ര -ജ്യോതിഷ വിദ്യകളിലുംനേത്രചികിത്സയിലും വിദഗ്ദ്ധനായിരുന്ന കുരുവിള ഫീലിപോസ് ആണ് പിതാവ്. രണ്ടര വയസില്‍ പിതാവിന്റെയും തുടര്‍ന്നു അടുത്ത ദിവസങ്ങളില്‍ തന്നെ മാതാവിന്റെയും അകാലമരണത്തിന് ശേഷം മൂത്ത ജ്യെഷ്ഠനായ ശങ്കരത്തില്‍ യോഹന്നാന്‍ വൈദ്യന്റെ സംരക്ഷണയില്‍ സംസ്കൃതം , തമിഴ് മലയാളം എന്നീ ഭാഷകളും വൈദ്യവിദ്യയും അഭ്യസിച്ചു. അതോടൊപ്പം സ്കൂള്‍ വിദ്യാഭ്യാസവും അദ്ധ്യാപന പരിശീലനവും നേടിയശേഷം ഹെഡ്മാസ്ടര്‍ ആയി ഉദ്യോഗത്തില്‍ പ്രവേശിച്ചു. വൈദ്യവൃത്തിയില്‍ വിശിഷ്ട ബാല-നേത്രചികിത്സയിലും പ്രാവീണ്യം നേടിയ ശേഷം ചികിത്സാവൃത്തിയും ഇതോടൊപ്പം കുടുംബപാരമ്പര്യമനുസരിച്ച് തുടര്‍ന്നു.
സാഹിത്യരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.അന്നുണ്ടായിരുന്ന പത്രമാസികകളില്‍ നിരവധി രചനകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.മായാദാസന്‍,സുന്ദരസിംഗ് എന്നിവ മികച്ച ആഖ്യായികകള്‍. അവസരോക്തികള്‍,പഴയനിയമചരിത്റസംഗ്രഹം,സോദരചരമം എന്നിവ കാവ്യങ്ങളായി പ്രസിദ്ധീകരിച്ചു.പുതിയ ഐതീഹ്യമാല എന്നൊരു കൃതി ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല
.കുറെഭാഗം ഖണ്ഡശയായി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ശങ്കരച്ചാര്‍ എന്ന തൂലികാനാമത്തിലാണ് മിക്ക രചനകളും പ്രസിദ്ധീകരിച്ചിട്ടുള്ളത്.വൈദ്യസംബന്ധിയായി അനവധി ചികിത്സാക്കുറിപ്പുകള്‍ എഴുതിതയാറാക്കിയിരുന്നു. ശങ്കരത്തില്‍ കുടുംബ ചരിത്രം, ജീവിതസ്മരണകള്‍ എന്നിവയാണ് ഇതരകൃതികള്‍.
1984 ഒക്ടോബര്‍ മാസം 84 വയസില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തേക്ക് മടങ്ങിപ്പോയി.
അധ്യായം1:തലനാട്ടു പരമ്പര്‍
മെയിന്‍ സെന്‍‌ട്രല്‍ റോഡില്‍ പന്തളത്ത് നിന്നു കിഴക്കോട്ടുള്ള ശാഖാറോഡില്‍ കടയ്ക്കാട് ചന്തയില്‍ നിന്നു കഷ്ടിച്ച് ഒരു ഫര്‍ലോംഗിനു വടക്കായി തലനാട് എന്ന് പറയുന്ന ഒരു പറമ്പുണ്ട്. ഈ സ്ഥലം ഏറിയ കാലങ്ങളായി ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുകയാണ്. ഇതില്‍ എകദേശം മധ്യഭാഗത്ത്‌ അല്പം തെക്കോട്ട് മാറി നാല് ശവക്കല്ലറകള്‍ കാണുന്നുണ്ട്. ഈ കല്ലറകള്‍ ചെങ്കല്ലുകൊണ്ട് കീഴ്ഭാഗവും വെള്ളക്കല്‍ ചെത്തി കുമ്മായം ഇടാതെ മുകള്‍ഭാഗവും കെട്ടിയിട്ടുള്ളതാണ്.ഇതില്‍ രണ്ടെണ്ണം മുന്‍്ഭാഗത്ത്(കിഴക്ക്) മൂന്നുകോല്‍ നീളത്തില്‍ മുക്കാല്‍ കോല്‍ അകലത്തില്‍ ഇടതുവലതായും ഒരെണ്ണം വടക്കുള്ള കല്ലറയില്‍നിന്നും അഞ്ചു്കോല്‍ പടിഞ്ഞാറോട്ട് മാറി അവിടെനിന്നും മൂന്നു കോല്‍ വടക്കായുള്ള അളവില്‍ നിന്നു പടിഞ്ഞാറോട്ടും,ഒരെണ്ണം അതെ ലൈനില്‍ ഒരു കോല്‍ വടക്കോട്ട്‌ മാറി കിഴക്കോട്ടും ആണ് കാണപ്പെടുന്നത് .എന്നാല്‍ മുന്ഭാഗത്തുള്ള രണ്ടു കല്ലറകളില്‍ തെക്കുഭാഗത്തുള്ളതിനോട് ചേര്‍ന്ന് ഒരു കല്ലറ കൂടിയുണ്ടെന്നും അതൊരു സ്ത്രീയുടെതാണെന്നും സങ്കല്‍പ്പിക്കപ്പെട്ടു ഈ അഞ്ചു കല്ലറകളിലും പൂര്‍വികമായി തന്നെ വിളക്കുവയ്പു നടത്തിപ്പോരുന്നുണ്ട്. ഈ കല്ലറകള്‍ എല്ലാം ക്രൈസ്തവശവകുടീരങ്ങള്‍ പോലെ കിഴക്കുപടിഞ്ഞാറായിട്ട് ആണ് സ്ഥിതി ചെയ്യുന്നത്.ചില കല്ലറകളുടെ പടിഞ്ഞാറുഭാഗത്തു കെട്ടീട്ടുള്ള കല്ലുകളില്‍ കുരിശടയാളവും,എന്തോ ചില ലിപികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ ലിപികള്‍ പുരാതനകാലത്തു പലരും പരിശോധിച്ചു നോക്കിയിട്ടും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണു കേട്ടിട്ടുള്ളത്. ഈ കല്ലറകളില്‍അന്തര്‍ഭവിച്ചിട്ടുള്ള പൊതുശക്തിയെ “പരമ്പര്‍” എന്നുള്ള അഭിധാനത്തിലാണു അറിയപ്പെടുന്നതു്.ഈ കല്ലറയ്ക്കല്‍ആണ്ടുതോറും കുംഭമാസം 9-നു മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന,ധൂപംവയ്പു്,വച്ചൂട്ടുസദ്യ,പ്രസംഗയോഗങ്ങള്‍ മുതലായവപൂര്‍വികകാലം മുതല്‍ക്കുതന്നെ നടത്തിപ്പോരുന്നുണ്ട്.ഈ സ്ഥലം ശങ്കരത്തില്‍ കുടുംബക്കാരുടെ വകയും,മേല്പ്പറഞ്ഞ പുണ്യകര്‍മങ്ങള്‍ നടത്തിക്കുന്നത്‌ തല്‍കുടുംബസ്തരുമാണ്.ഈ കുടുംബക്കാര്‍ അപ്പൂപ്പന്‍ എന്നാണ് ഇവിടെ അന്തര്ഭവിച്ചിരിക്കുന്ന ശക്തിയെ വിളിച്ചുപോരുന്നത്.തലനാട്ടിലെ അപ്പൂപ്പന് വേണ്ടി കുര്‍ബാന ചൊല്ലിക്കുക ,നേര്ച്ചകാഴ്ചകള്‍ കൊടുക്കുക, മുതലായ സംഗതികള്‍ നടത്തുന്നതില്‍ ഈ കുടുംബക്കാര്‍ക്ക് പ്രത്യേക താല്പര്യമാണ്. ഓരോ കാര്യസാധ്യത്തിനുവേണ്ടി ഇതര മതസ്ഥരും ഇവിടേക്ക്‌ നേര്ച്ചകാഴ്ചകള്‍ കൊണ്ടുവരുന്നുണ്ട്. പരമ്പരുടെ ശക്തിയാല്‍ പൂര്‍വകാലത്ത് സംഭവിച്ചിട്ടുള്ള അനേക അത്ഭുതസംഭവങ്ങള്‍ ഉണ്ട്.ഈ കാലത്ത് പരമ്പരുടെ വാര്‍ദ്ധക്യം കൊണ്ടോ, ചെറുപ്പക്കാരുടെ വകവയ്പില്ലായ്ക കൊണ്ടോ മുന്കാലത്തെപ്പോലുള്ള അത്ഭുതങ്ങള്‍ ഒന്നും കേള്‍പ്പാനില്ല. എങ്കിലും കുംഭം 9-നു ടി- കല്ലറയ്ക്കല്‍ ധാരാളം പണവും, ആട്, മാട്, കോഴി, വെളിച്ചെണ്ണ,മെഴുകുതിരി ഇത്യാദി അനവധി നേര്‍ച്ചകാഴ്ചകളും കുര്‍ബാനപ്പണവും വരുന്നുണ്ട്. 1129 ആയ ഈ വര്‍ഷത്തിലും (1954 AD-എഡിറ്റര്‍) രണ്ടായിരത്തോളം കുര്‍ബാനയ്ക്കുള്ള പണവും,8ആടും, 100-ല്‍ പരം കോഴികളും 100-ല്‍ കുറയാതെയുള്ള മെഴുകുതിരിയും, 200 -ല്‍പരം രൂപ കാണിക്കയും -ടി കല്ലറയ്ക്കല്‍ നേര്‍ച്ചവരവുണ്ടായിരുന്നു.ഇതിനാല്‍ ഇപ്പോഴും പരമ്പരുടെ സഹായങ്ങള്‍ പലര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നതായി ഊഹിക്കാവുന്നതാണ്
പരമ്പര്‍ എന്ന പേര്
മേല്‍ പറയപ്പെട്ട പൊതുശക്തിക്ക് “പരമ്പര്‍” എന്നു നാമധേയം ഉണ്ടായതെങ്ങിനെയെന്നു ചിന്തിക്കാം.പഴയകാലത്ത് വടി മാത്രം അയച്ച് പല അത്ഭുതസംഗതികളും ഇവര്‍ നടത്തിയിട്ടുള്ളതായി ഐതിഹ്യമുണ്ട്.ഇപ്പോഴത്തെ പരമ്പര്‍സേവക്കാര്‍വടി ഒരു പ്രധാന ചടങ്ങായി കരുതി ഉപയോഗിച്ചുവരുന്നുണ്ട്.(ഇപ്പോഴത്തെ പരമ്പര്‍സേവക്കാര്‍ക്ക് രാത്രിയില്‍ വെളിച്ചംകൂടാതെ ചില സ്ഥലങ്ങളില്‍ നിന്നു ഓടി രക്ഷപ്പെടേണ്ടതായി വരാമെന്നുള്ളതുകൊണ്ട് സ്വന്തരക്ഷക്കായി അല്ലേ ഇവര്‍ വടി ഉപയോഗിക്കുന്നതെന്നു ചിലരെങ്കിലും ശങ്കിച്ചേക്കാം.) ആളിന്റെ സഹായം കൂടാ‍തെ വടി മാത്രം അയച്ച് കാര്യംസാധിക്കാനുള്ള സാ‍മര്‍ഥ്യം മുമ്പുള്ളവര്‍ക്കുണ്ടായിരുന്നതു കൊണ്ട് അതിനെ ആസ്പദമാക്കി “പിരമ്പര്‍”(പിരമ്പോടു കൂടിയവര്‍) എന്നു മറ്റുള്ളവര്‍ വിളിച്ചു വന്നതു കാലാന്തരത്തില്‍ “പരമ്പര്‍” എന്നായതായിരിക്കാം. പഴയകാ‍ലത്തു വടിക്കു “പിരമ്പു” എന്നുള്ള പദം ഉപയൊഗിച്ചു കാണുന്നുണ്‍ട് .(വെള്ളിപ്പിരമ്പാലെ വീശി അടിത്തീടുവേന്‍ ഇത്യാദി പ്രയോഗങ്ങള്‍ നോക്കുക) വടി മാത്രം അയച്ച് ഇവര്‍ സാധിച്ചിട്ടുള്ള പല ഐതീഹ്യങ്ങളും ഉണ്ടെങ്കിലും ഗ്രന്ഥവിസ്താരത്തെ ഭയന്ന് ഒരെണ്ണം മാത്രം ഇവിടെ പറയാം.
വടക്കംകൂര്‍ രാജവംശത്തിലെ ഒരു ഇളമുറത്തമ്പുരാന് ബുദ്ധിഭ്രംശം ഉണ്ടായി. ആ കാലത്തെപ്രസിദ്ധ ഭിഷഗ്വരരായിരുന്ന ഇവരെ കൊണ്ടുവരുന്നതിനായി വലിയതമ്പുരാന്‍ ആള്‍ക്കാരെ അയച്ചു.ദൂതന്മാര്‍ വന്നപ്പോള്‍ വൈദ്യന്‍ അവിടെ ഉണ്ടായിരുന്നില്ലാ.അദ്ദേഹത്തിന്റെ പുത്രനായി ഏഴുവയസു മാത്രംപ്രായമുള്ള ഒരു ഉണ്ണിഅവിടെ ഉണ്ടായിരുന്നു.ആള്‍ക്കാര്‍ ആ ഉണ്ണിയെ കൂടെ കൊണ്ടുപൊകാന്‍ തീര്‍ച്ചയാക്കി.വിവരം മാതാവിനെ അറിയിച്ചു.അവര് തടസ്സം പറഞ്ഞു.ഉണ്ണിയെക്കൊണ്ടുപൊയാല്‍ വൈദ്യന്‍ വരുമ്പൊള്ഉടനെ കൊട്ടാരത്തിലേക്കു വരുമല്ലൊ എന്നോര്‍ത്താണു കൊണ്ടുപൊകുന്നതെന്നും, ഉണ്ണിയെ യഥായോഗ്യം സൂക്ഷിച്ചു കൊള്ളാമെന്നും, ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആള്‍ക്കാര്‍ മാതാവിനെ ധൈര്യപ്പെടുത്തി.ഇതെല്ലം കേട്ടു കൊണ്ടിരുന്ന ഉണ്ണി പെട്ടെന്നു ചാടി ഏഴുന്നേറ്റ് കുളിയും ഊണും കഴിഞ്ഞ് താന്‍ കൂടി പോവുകയാണെന്നു പറഞ്ഞു.അനന്തരം രാജാവിന്റെ ആള്‍ക്കാര്‍ക്ക് അരിസാമാനങ്ങളും ആവശ്യമായ പാത്രങ്ങളും കൊടുത്തു. അനന്തരം രാജാവിന്റെ ആള്‍ക്കാര്‍ക്ക് അരിസാമാനങ്ങളും ആവശ്യമായ പാത്രങ്ങളും കൊടുത്തു.അവര്‍ അരിവയ്ച്ച് ഊണു നടത്തി.അപ്പോഴേക്കും ഉണ്ണിയും കുളി, ഊണു് ഇവ കഴിച്ച്തയാറായി.ഉണ്ണി മുറിയ്ക്കകത്തു കടന്ന് പൂര്‍വ്വന്മാരെ ധ്യാനിച്ചു് വാളും പരിശയും അവശ്യമായ ഔഷധങ്ങളും എടുത്തുകൊണ്ടു് ആള്‍ക്കാരുടെമുന്നില്‍ യാത്രയായി.അവര്‍ നേരെ രാജകൊട്ടാരത്തില്‍ എത്തി.ബുദ്ധിഭ്രംശമുള്ള തമ്പുരാന്‍ വൈദ്യനെ അടിയ്ക്കാന്‍ തയാറായി മുറ്റത്തു നില്‍ക്കുന്നുണ്ടായിരുന്നു.ഉണ്ണിയെ കണ്ട ക്ഷണത്തില്‍ തമ്പുരാന്‍ അലറിക്കൊണ്ടു മുന്നോട്ടു പാഞ്ഞു. ഉണ്ണി അചഞ്ചലനായി അവിടെത്തന്നെ നിന്നു.ഇതു കണ്ട് അധൈര്യപ്പെട്ട തമ്പുരാന്‍ പന്ത്രണ്ടടി ദൂരെ നിന്നു. പെട്ടെന്നുദൂരത്തില്‍ കേള്‍ക്കപ്പെട്ട ഘോരാട്ടഹാസം എല്ലാവരുടെയും ശ്രദ്ധയ്ക്കു വിഷയീഭവിച്ചു.ഒരു വടി മാത്രം നേരെ പാഞ്ഞു വരുന്നതായി കണ്ടു.ആ വടി നേരെതമ്പുരാന്റെ സമീപത്തടുത്തു.അനേകം വടികള്‍ തമ്പുരാനെ അടി തുടങ്ങി.തമ്പുരാന്‍ ദീനസ്വരത്തില്‍ നിലവിളിച്ചു.അടി നിര്‍ത്തുന്നില്ല. തമ്പുരാന്‍ തൊഴുതുകൊണ്ടു താണിരുന്നു. ജനങ്ങള്‍ ഭയവിഹ്വലരായി മാറിനിന്നു.ഉണ്ണി നിന്ന സ്ഥലത്തുനിന്നു മാറിയിട്ടില്ല.തമ്പുരാന്‍ ക്ഷീണിച്ചു എന്നു കണ്ടപ്പോള്‍ “അടി നിര്‍ത്തട്ടെ” എന്ന് ഉണ്ണി അജ്ഞാപിച്ചു. അടി നിന്നു. തമ്പുരാന്റെ നാലു പുറത്തും ഓരൊ വടി നില്‍പ്പുണ്ടു്.ബാക്കി വടികള്‍ കാണാനില്ല.ഇങ്ങിനെ ഏതാനും സമയം കഴിഞ്ഞു.കിഴക്കുനിന്നു കേള്‍ക്കപ്പെട്ട ഒരു ശബ്ദംകാണികളുടെ ശ്രദ്ധയെ ആകര്‍ഷിച്ചു. ഒരു അസാമാന്യമനുഷ്യന്‍ നേരെ കയറിവരുന്നു.അദ്ദേഹം ഉണ്ണിയുടെസമീപം എത്തി.ഉണ്ണിയുടെ തലയില്‍ കൈവച്ചു. ഉണ്ണി കണ്ണീര്‍ വാര്‍ത്തു. ഈ സംഭവങ്ങള്‍കണ്ട് ഭയപരവശനായിത്തീര്‍ന്ന വല്യതമ്പുരാന്‍ തന്നെ വന്ന് ഇദ്ദേഹത്തെ വണങ്ങി.ആഗതന്‍ നേരെ രോഗിയുടെ സമീപം എത്തി. കൈയ്ക്കുപിടിച്ച് എഴുനേല്‍പ്പിച്ചു.രോഗിക്കു പൂര്‍ണസുഖം ഉണ്ടായി.ആഗതന്‍ ഉണ്ണിയുടെ പിതാവായിരുന്നു.തമ്പുരാന്‍സന്തോഷിച്ച് വിലയേറിയ സമ്മാനങ്ങള്‍ കൊടുത്ത് ഇവരെ യാത്രയാക്കി.ഇങ്ങിനെ അനവധി കഥകള്‍ ഉണ്ട്.
പൂര്‍വന്മാര്‍ക്ക് വഴികാട്ടിയായി എത്തി തലനാട്ടു പറമ്പില്‍ കുടിയിരിക്കപ്പെട്ട കുടുംബപരദേവതയെ അനുസ്മരിച്ചാണ്പരമ്പര്‍ എന്ന പേരുള്ളതെന്ന് ഒരു വിശ്വാസമുണ്ട്.
തല്‍കുടുംബസ്ഥര്‍ ഇപ്പോള്‍ ക്രിസ്തുമതാനുസാരികളാണെങ്കിലും ബ്രാഹ്മണരില്‍നിന്നല്ലാതെ ഇതരമതങ്ങളില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരുമായി യാതൊരു വേഴ്ചയും കൂടാതെ പ്രത്യേകവര്‍ഗമെന്നപോലെ പൂര്‍വികവ്രിത്തിമര്യാദകള്‍ വിടാതെ പാ‍രമ്പര്യം സംരക്ഷിച്ചു വന്നതുമൂലം,”പാരമ്പര്യര്‍” എന്നു മറ്റുള്ളവര്‍ വിളിച്ചു വന്നത് പരമ്പര്‍എന്നായിത്തീര്‍ന്നതാകമെന്നും ഊഹമുണ്ട്.
ഏതായാലും ആദ്യകാലത്ത്; ഇവിടെ കുടികൊള്ളുന്ന ശക്തിയ്ക്കും,പൂര്‍വപാരമ്പര്യപ്രകാരമുള്ള വൈദ്യ-വൈദിവിധികള്‍ ആചരിക്കുന്ന കുടുംബശ്രേഷ്ടര്‍ക്കും പറയപ്പെട്ടിരുന്ന “പരമ്പര്‍“ എന്ന നാമം പില്‍ക്കാലത്ത് കുടുംബാംഗള്‍ക്കു പൊതുവായി ഒരു വിളിപ്പേരായി തീര്‍ന്നതായി കാണാം.
അധ്യായം2:ഒരു പലായനത്തിന്റെ കഥനമ്മുടെ പൂര്‍വികന്മാര്‍ പന്തളം ദേശത്തു വന്നുതാമസിച്ചവരാണ്.ഈ വരവിനെ സംബന്ധിച്ച് ശങ്കരത്തില്‍ കുടുംബത്തില്‍പണ്ടുണ്ടായിരുന്ന താളിയോലഗ്രന്ഥങ്ങളില്‍ നിന്നു ലഭിച്ചിട്ടുള്ള ചില അറിവുകളും മറ്റു ചില ഐതിഹ്യങ്ങളും ആസ്പദമാക്കിചിന്തിക്കുകയല്ലാതെ ഇതരമാര്‍ഗ്ഗം കാണുന്നില്ലാ.
1.വടക്കന്‍ പറവൂര്‍ ദേശത്ത് “ചന്ദ്രത്തില്‍“ എന്നു പേരുള്ള ഒരു ബ്രാഹ്മണകുടുംബവും ,അതിലെ കാരണവരായി രാചന്ദ്രന്‍ എന്നു പേരായ ഒരു പോറ്റിയും ഉണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര് സരസ്വതി എന്നായിരുന്നു.ദേവകി എന്ന മകളുംലക്ഷ്മണന്‍ എന്ന പുത്രനും ആണ് ഇവര്‍ക്കുണ്ടായിരുന്നത്.ആയുധ-വൈദ്യ-ജ്യോതിഷവിദ്യകളില്‍ അതി നിപുണനായിരുന്ന ഈവൈദികശ്രേഷ്ഠന്‍ അവിടുത്തെ രാജാവിന്റെ ഉറ്റമിത്രമായിട്ടാണിരുന്നത്.ഇത്തരുണത്തില്‍രാജാവിന്വിവാഹപ്രായമായ ദേവകിയില്‍അനുരാഗമുണ്ടായി.അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു.ഈ സംഗതി മാതാപിതാക്കള്‍ക്കും പുത്രിക്കും സമ്മതമായിരുന്നില്ലാ.
രാമചന്ദ്രന്റെഭാഗിനേയന്‍ ശങ്കരന്‍ എന്ന യുവാവ് ഈ കലത്ത് തുളുനാടന്‍ വിദ്യകള്‍ അഭ്യസിപ്പാന്‍ വടക്കുനാട്ടിലേക്കു പോയിരിക്കുകയായിരുന്നു.അദ്ദേഹത്തെ മനസ്സാ വരിച്ചിരുന്ന ദേവകിക്ക് ഈ സംഗതി മര്‍മ്മഭേദകമായിരുന്നു.രാജാവ് പലതരത്തില്‍ അപേക്ഷിച്ചു നോക്കിയിട്ടും കാര്യംസാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ദേവകിയെ ബലാല്ക്കാരമായി കൊണ്ടുപൊവാന്‍ തീര്‍ച്ചയാക്കിക്കൊണ്ട് അള്‍ക്കാര്‍സഹിതം രാമചന്ദ്രന്റെ മഠത്തിലേക്കുവന്നു.ദേവകി ഒളിച്ചതു നിമിത്തം അവളെ പിടികിട്ടിയില്ലാ.തന്മൂലം കുപിതനായരാ‍ജാവ് രാമചന്ദ്രനെ ബന്ധനസ്ഥനാക്കി കൊട്ടാരത്തില്‍ കൊണ്ടുപോയി ഒരു കല്ലറയില്‍ അടച്ചു.രാമചന്ദ്രന്‍ തിരിച്ചുവരുന്നതുവരെ വെള്ളം പോലും കുടിക്കുകയില്ലെന്നു ശപഥം ചെയ്തിട്ടു സരസ്വതിയും സന്താനങ്ങളും പരദേവതയെഅഭയം പ്രാപിച്ചു തപസ്സുതുടങ്ങി.ഈ ഭാഗം തലനാടന്‍ പാട്ടുകളില്‍ ഇങ്ങിനെ കാണുന്നു-
“പറവൂരെ തമ്പുരാന്‍ തേവകിയെഅങ്കം നടത്തി ആയത്തമാക്കാന്‍അതുപാടെ ചേനപ്പരിഷകൂട്ടിവരവായി തേവകി കാടുപൂകിപെണ്ണിനെക്കാണാഞ്ഞങ്ങരിശം മൂത്ത്തന്തയാര്‍ ചന്തിരന്‍ തന്റെ കൈമേല്‍ആമം തൊടുത്തു പിടിച്ചുകെട്ടിക്കൊണ്ടുപോയി തുറുങ്കിലടച്ചു അരശനാര്‍തായുടനുണ്ണിയും കൊമരീം ചേര്‍ന്ന്പരതേവര്‍ മുന്നില്‍ തപസ്സുചെയ്തു.“പറവൂര്‍ നിന്നും ശങ്കരന്‍ താമസിക്കുന്ന തുളുനാട്ടിലേക്കു ഏഴു ദിവസത്തെ വഴിദൂരമുണ്ട്.രാത്രീ ശങ്കരന്‍ ഉറങ്ങിക്കിടക്കുന്ന സമയം-“നീ ഉടന്‍പറവൂര്‍ എത്തണം.അല്ലെങ്കില്‍ ദേവകി മരിക്കും” എന്നു ഒരു സ്വപ്നം കണ്ടു ഉണര്‍ന്നു.സ്വപ്നമണല്ലോ എന്നു കരുതിഅദ്ദേഹം വീണ്ടും നിദ്രയാരംഭിച്ചു.പെട്ടെന്നു അദ്ദേഹത്തിന് ഒരു അടി ലഭിച്ചു.”ഉടന്‍ പറവൂര്‍ എത്തണം” എന്നു ഒരുഅശരീരിയും കേള്‍ക്കായി.പരദേവതയുടെ കല്പന തന്നെ എന്നു ശങ്കരന്‍ മനസ്സിലാക്കി.വാളും പരിശയും എടുത്തുകൊണ്ട് ഓട്ടം തുടങ്ങി.മുപ്പതുനാഴിക കൊണ്ട് അദ്ദേഹം പറവൂര്‍ വന്നു ചേര്‍ന്നു.
ശങ്കരന്‍ പറവൂര്‍ എത്തിയപ്പോള്‍,രാജാവ് ദേവകിയെ അന്വേഷിച്ച് ആള്‍ക്കാര്‍ സഹിതം മഠത്തില്‍ എത്തീട്ടുണ്ടായിരുന്നു.ശങ്കരന്‍ ഏകനായിഅവരെ തൊല്‍പ്പിച്ചോടിച്ചിട്ട് നേരെ രാജധാനിയിലേക്കു ചെന്നു.കാര്‍ണോരെ അടച്ചിരുന്ന കല്ലറ ചവിട്ടിപ്പൊളിച്ച്അദ്ദേഹത്തേയും കൊണ്ട് മഠത്തില്‍ എത്തി.ഈ ഭാഗം തലനാടന്‍ പാട്ടുകളില്‍ ഇങ്ങിനെ കാണുന്നു-
“അങ്കം പൊരുതു ജയിച്ചു പിന്നെശങ്കരന്‍ ചെന്നുടന്‍ കല്ലറയ്ക്കല്‍മൂന്നു വലം വച്ചു മാറി നിന്നു.മുന്നോട്ടൊന്നാഞ്ഞു കുതിച്ചു ചാടിഅതുപാടെ പൊളിഞ്ഞു കല്ലറയുംകാര്‍ണ്ണോരെ വന്ദിച്ചു കൊണ്ടുപോന്നു.”ആ കുടുംബം ആ രാത്രി തന്നെ നാടുവിട്ട് ഓടിപ്പോയി.ശങ്കരന്‍ അവരെയും കൊണ്ടു യാത്രതിരിച്ച് ,പന്തിരുകുളം പോറ്റിമാരുടെവകയായ പന്തിരുകുളം എന്ന സ്ഥലത്തെത്തി,അവിടെ ഒരു മഠത്തില്‍ താമസമുറപ്പിച്ചു.ഈ ഭാഗം തലനാടന്‍ പാട്ടുകളില്‍ ഇങ്ങിനെ കാണുന്നു-
“അന്നാളില്‍ നാടുവിട്ടോടി രാത്രീപരദേവതയും തിരിച്ചു കൂടെകാടും മലയും കടന്നു നേരെപന്തിരുകുളം തന്നില്‍ ചെന്നുചേര്‍ന്നു“.2.ശങ്കരപുരി എന്ന കുടുംബവുമായി ബന്ധപ്പെടുത്തി ഒരു കഥയുണ്ട്.ഈ ബ്രാഹ്മണകുടുംബത്തിലെ ഏതാനും അംഗങ്ങള്‍ സത്യവേദം സ്വീകരിക്ക കാ‍രണം കുടുംബത്തിനു ഹൈന്ദവമര്യാദപ്രകാരം ഭ്രഷ്ട് സംഭവിച്ചു.ഈ അപമാനം സഹിക്കാന്‍ കഴിയായ്ക നിമിത്തം മതം മാറാത്ത ബാക്കി അംഗങ്ങള്‍നാടുവിട്ടോടിപ്പൊയി. അവര്‍ പറവൂര്‍ നാട്ടില്‍ചെന്നുചേര്‍ന്നു അവിടെ താമസം ഉറപ്പിച്ചു.ഈ കുടുംബത്തില്‍ പെട്ടവരാണ് മേല്‍പ്പറഞ്ഞ രാമചന്ദ്രനും സരസ്വതിയും.ബാക്കി മുന്‍സൂചിപ്പിച്ചപോലെ.
പന്തളം രാജാക്കന്മാരുമായുള്ള ബന്ധംചന്ദ്രത്തില്‍ കുടുംബം പന്തിരുകുളത്തില്‍ എത്തിയ കാലത്താണ് ,മലനായ്ക്കരെ ഭയന്നു കോന്നിയില്‍ എത്തിതാമസിച്ചിരുന്ന പാണ്ഡ്യവംശരാജാക്കന്മാര്‍പന്തിരുകുളം(പന്തളം) വിലയ്ക്കു വാങ്ങിയ്ക്കൂന്നത്.ഇവര്‍ താമസിച്ചിരുന്നമഠങ്ങള്‍ പാണ്ഡ്യരാജകുടുംബത്തിനു താമസത്തിനു വിട്ടു കൊടുക്കേണ്ടി വന്നതിനാല്‍താമസം അവിടെ നിന്നു മാറ്റേണ്ടതായി വന്നുപാണ്ഡ്യരാജാക്കന്മാര്‍ പാണ്ടിനാട് വിട്ടു ചെങ്കോട്ടയില്‍ വന്നു താമസമായപ്പോള്‍ ശത്രുക്കള്‍ എത്തി വലിയതമ്പുരാനെവധിക്ക കാരണം അവിടെനിന്നും താമസം മാറ്റേണ്ടതായി വന്നു എന്നും പുതിയതായി സ്ഥലം കണ്ടുപിടിപ്പാന്‍ആശ്രിതരായ നായന്മാരെ അയച്ചു എന്നും ,അവര്‍ കേരളത്തില്‍ എത്തി കോന്നി എന്ന സ്ഥലം വാസയോഗ്യമായികണ്ടുപിടിച്ചിട്ടു മടങ്ങി ചെങ്കോട്ടയില്‍ ചെന്ന് “കണ്ടേന്‍ കേരളം”എന്നറിയിച്ചു എന്നും അവിടെ എന്തുണ്ട് എന്നു ചോദിച്ചപ്പോള്‍“പുല്ലുകാട്” എന്നു അവര്‍ പറഞ്ഞു എന്നും അനന്തരം അച്ചന്‍ കോവില്‍ ആറിന്റെ തീരപ്രദേശമായ കോന്നിയില്‍ വന്നുപാര്‍ത്തുഎന്നും കേട്ടുകേഴ്വിയുണ്ട്.ഈ പറയപ്പെടുന്ന നായര്‍ വംശജര്‍ പന്തളത്തും കോന്നിയിലും ഇപ്പോഴും ഉണ്ട്.കോന്നിയില്‍ അവര്‍ക്ക് തമ്പുരാന്‍ കൊടുത്തതായി പറയപ്പെടുന്ന സ്ഥലങ്ങള്‍ പ്രസ്തുതവംശക്കാര്‍ തന്നെ അനുഭവിച്ചു വരുന്നു.അവര്‍ താമസസ്ഥലം അന്വേഷിച്ചു കൊടുത്തതിന്റെ സ്മരണയ്ക്കായി “പുല്ലുകാട്ടില്‍ കണ്ടന്‍ കെരുളന്‍”എന്നു അവര്‍ക്കു സ്ഥാനപ്പേര്‍ കല്‍പ്പിച്ചു കൊടുത്തിട്ടുള്ളതായി ആ കുടുംബത്തിലെ വ്രിദ്ധന്മാരില്‍ നിന്നു ഞാന്‍ കേട്ടിട്ടുണ്ട്.കോന്നി സഞ്ചായക്കടവിന് അടുത്തുള്ള പല വീടുകളും “കോയിക്കല്‍” എന്നുള്ളപേരിലാണ് ഇപ്പോള്‍ പറയപ്പെടുന്നത്.ഇതെല്ലാം പണ്ട് ഈ രാജകുടുംബം വന്നപ്പോള്‍ താമസിക്കാന്‍വിട്ടുകൊടുത്ത കൊയിക്കലുകളായിരുന്നു പോലും.
പന്തളം രാജാക്കന്മാര്‍ കേരളത്തില്‍ വന്നത് കൊല്ലവര്‍ഷം79 ന് എ.ഡി 904 ലും,സ്വതന്ത്രഭരണം ആരംഭിച്ചത്കൊല്ലവര്‍ഷം 345നു എ.ഡി 1170 ലും ആണെന്ന് ചരിത്രത്തെളിവുകളുണ്ട്.ആ സ്ഥിതിയ്ക്ക് മേല്‍പ്പറഞ്ഞപോറ്റിമാരുടെ ഖരന്‍ കാട് ആഗമനവും എ.ഡി. 1170 നോടടുത്തയിരിക്കാമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.ഈ കാലത്തൊടടുത്ത്, അതായത് കൊല്ലവര്‍ഷം 364 ല്‍ ആണ് പരാക്രമപാണ്ഡ്യന്‍ എന്ന മധുരരാജാവിന്റെ ചാര്‍ച്ചക്കാരായപൂഞ്ഞാര്‍ രാജവംശവും ഇവിടെ പാര്‍പ്പു തുടങ്ങിയത്.
'പാണ്ടിപ്പട പേടിച്ചു വന്നു വസിച്ചൊരു-പാണ്ഡ്യനാം കൊതവര്‍മ്മനു മിത്രമായി’എന്നു കാണുന്നതിനാല്‍ പന്തളം വിലയ്ക്കു വാങ്ങിയ കോതവര്‍മ്മനുമായി ശങ്കരന്‍ പരിചയപ്പെട്ടു എന്നു മനസ്സിലാക്കാം.”കോതവര്‍മ്മന്‍” പക്ഷെകേരളവര്‍മ്മനായിരുന്നേക്കാം.എന്നാല്‍ കോന്നിയില്‍ ചെന്നു പരിചയപ്പെട്ടതോ പന്തളത്തു വന്നതിനുശേഷം പരിചയപ്പെട്ടതോ എന്നു നിര്‍ണ്ണയിക്കാന്‍ നിവര്‍ത്തിയില്ലാ.ശങ്കരന്റെ ആലോചനപ്രകാരം പന്തളം വാങ്ങിയതായി ഐതീഹ്യമുണ്ട്. അങ്ങിനെയെങ്കില്‍കോന്നിയില്‍ ചെന്നു പരിചയപ്പെട്ടിരിക്കാം.എങ്ങിനെയായാലും ഇവര്‍ തമ്മിലുള്ള സ്നേഹഫലമായി,ഖരന്‍ കാട്(കടയ്ക്കാട്)എന്ന സ്ഥലവും ഏതാനും ആള്‍ അടിയാന്മാരെയും ,തമ്പുരാന്‍ ശങ്കരന്റെ കുടുംബത്തിന് ദാനമായിക്കൊടുക്കുകയും അവര്‍ അവിടേക്കു താമസം മാറുകയുംചെയ്തു.ഖരന്‍ കാട് അന്നു ഒരു ഘോരവിപിനമായിരുന്നു.ശങ്കരനും മറ്റും അവിടെ താമസമാക്കിപല സ്ഥലങ്ങളും വെട്ടിത്തെളിച്ച്ക്രിഷിയ്ക്കുപയുക്തമാക്കി.തലനാട്,ശങ്കരത്തില്‍,ഇടശ്ശേരി,വാഴക്കാലാ,പുലിത്തിട്ടപീടികയില്‍,കാക്കുഴി ഇങ്ങിനെ പല പേരുകളില്‍ ഇപ്പോള്‍ അറിയപ്പെടുന്ന സ്ഥലങ്ങള്‍ എല്ലാം ഇവരുടെവകയായിരുന്നു.
ഖരന്‍ കാട്ടില്‍ താമസമാക്കിയ പോറ്റിമാരുടെ ദേഹം അടക്കീട്ടുള്ള സ്ഥലമായതു കൊണ്ടായിരിക്കാം മേല്‍പ്പറയപ്പെടശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന പറമ്പിന് “തലനാട്” എന്നു പേരുണ്ടായത് എന്നു തോന്നുന്നു. അവര്‍ ആദ്യമായി വെട്ടിത്തെളിച്ച് കുടിപാര്‍പ്പ് തുടങ്ങിയ സ്ഥലം ഇതായിരുന്നതു കൊണ്ട് ഈ പേര്‍ ഉണ്ടായി എന്നും വരാം.പിത്രുക്കളെ സംസ്കരിച്ചിരിക്കുന്നസ്ഥലമായതു കൊണ്ട് പിന്‍ തലമുറക്കാര്‍ തലനാട് എന്നു വിളിച്ചു വന്നു എന്നതും തെറ്റായിരിക്കില്ല.
അധ്യായം 3:ക്രിസ്തുമതസ്വീകരണംപറവൂരില്‍ നിന്നു വന്നവര്‍ നമ്പൂതിരിമാരായിരുന്നു എന്നുപറയുന്ന സ്ഥിതിക്ക് അവരുടെ പിന്‍‌‌ഗാമികള്‍ക്രിസ്ത്യാനികളായതു എങ്ങിനെ എന്നുള്ള സംഗതി പ്രത്യേകം ചിന്ത്യമാണ്.ഏതു കാലത്തുള്ളവര്‍ ക്രിസ്തുമതം സ്വീകരിച്ചു എന്നും അങ്ങിനെ സംഭവിപ്പനുള്ളകാരണമെന്തെന്നും അടുത്തതായി ചിന്തിക്കാം.ഇതു സംബന്ധിച്ച് ചില ഐതീഹ്യങ്ങള്‍ ഉള്ളത് ആദ്യം പ്രസ്താവിക്കാം.
1.ഖരന്‍‌കാട്ടില്‍ താമസമാക്കിയ പോറ്റിമാരുടെപ്രധാന തൊഴില്‍ ചികിത്സയായിരുന്നു. ഇതനുസരിച്ച് പല രാജ്യങ്ങളിലുമ്ഇവര്‍ ചികിത്സയ്ക്കായി പൊയ്ക്കൊണ്ടിരുന്നു.ദേശിംഗനാട് രാജകുടുംബത്തിലെഒരു തമ്പുരാട്ടിക്കുണ്ടായ സുഖക്കേടിന്ചികിത്സിപ്പാനായി ഇവിടുത്തെ പ്രധാനചികിത്സകനെ കൊണ്ടുപോയിരുന്നു.ഇതു രാമചന്ദ്രന്‍ ആയിരുന്നോ ശങ്കരന്‍ അയിരുന്നോഎന്നു തീര്‍ത്തു പറയാന്‍ നിവര്‍ത്തിയില്ലാ.അവിടെ അത്ഭുതകരമായ ചില ഫലസിദ്ധി ഉണ്ടാവുക നിമിത്തംവിലയേറിയ സമ്മാനങ്ങളും പണവും അദ്ദേഹത്തിനു ലഭിച്ചു.ഈ സാധനങ്ങളുമായി മടങ്ങിപ്പോരുംവഴിക്ക്തസ്കരന്മാര്‍ അദ്ദേഹത്തെ ഉപദ്രവിപ്പാന്‍ അടുത്തുകൂടി.അവരെയെല്ലാം മാന്ത്രികവിദ്യ കൊണ്ടോ മര്‍മവിദ്യകൊണ്ടോ സ്തബ്ധരാക്കിയ ശേഷം അദ്ദേഹം രാപാര്‍പ്പാന്‍ ഒരു മഠത്തില്‍ കയറി,കുളിയും ഊണും കഴിച്അവിടെപ്പാര്‍ത്തു.എന്നാല്‍ ആ മഠക്കാര്‍ ക്രിസ്തുമതാനുയായികള്‍ അയിരുന്നുവത്രെ.ബ്രാഹ്മണമഠങ്ങളിലെപ്പോലെകുളം,മടപ്പള്ളി ,ആചാരങ്ങള്‍ ഇവ കണ്ടതിനാല്‍ അദ്ദേഹം അറിയാതെ ഊണുകഴിച്ചുപോയി.ഖരന്‍‌കാട്ടിലെ പ്രധാനഅംഗമായ ഇദ്ദേഹം തൊട്ടുതിന്ന് “ഭ്രഷ്ട്“ ഭവിച്ചു പോയി.ഇനി എന്താണു മാര്‍ഗമെന്നുള്ള ചിന്ത അദ്ദേഹത്തിനെ വല്ലാതെവ്യാകുലപ്പെടുത്തി.ആ കുടുംബക്കാര്‍ ഇദ്ദേഹത്തെ ആശ്വസിപ്പിച്ചു.സത്യവേദം സ്വീകരിച്ച് തങ്ങളെപ്പോലെയായാല്‍മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും അതാണ് ശരിയായ മതമെന്നും ആ കുടുംബനഥന്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി.അദ്ദേഹം കുറെക്കാലം അവിടെപ്പാര്‍ത്തു.സത്യവേദം സംബന്ധിച്ചുള്ള തത്വങ്ങള്‍ മനസ്സിലാക്കുകയും അവിടെവച്ചു തന്നെസത്യവേദം സ്വീകരിക്കുകയും ചെയ്തു.
2.മേല്‍ പറഞ്ഞ സംഭവത്തിനു ശേഷം പൂര്‍ണമനസ്സുകൊണ്ടല്ലെങ്കിലും അദ്ദേഹത്തിനു മതം മാറേണ്ടിവരികയാണുണ്ടായത്.തീണ്ടല്‍ ,തൊടീല്‍ തുടങ്ങിയ ദുരാചാരങ്ങള്‍ നിലനിന്നിരുന്ന കാലമായിരുന്നതിനാല്‍ ഇതല്ലാതെ മറ്റു ഗത്യന്തരമുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ തുടര്‍ന്നു മറ്റു കുടുംബാംഗങ്ങളും പുതിയ വിശ്വാസത്തിലേക്കു മാറാനിടയായി.
3.ഇദ്ദേഹം ചെന്നു കയറിയ വീട് തന്റെ തന്നെ മുന്‍‌തലമുറക്കാരില്‍ നിന്നു മതം മാറിയിരുന്ന ശങ്കരപുരി തറവാട്ടിലായിരുന്നെന്നും ഒരു വാദമുണ്ട്.അവരുടെ ഉപദേശപ്രകാരം മതം മാറിയിരിക്കുമെന്നാണു ഒരു അഭിപ്രായം.4.കാനാ തോമ്മായുടെ കാലത്തു പരന്ത്രീസു മെത്രാനാല്‍ ചേര്‍ക്കപ്പെട്ടതായിരിക്കുമെന്നും ചിലര്‍ പറയുന്നുണ്ട്.കാനാതോമ്മായുടെ വരവ് എ.ഡി.340 ലും രാമചന്ദ്രന്റെ ഖരന്‍‌കാട് ആഗമനം എ.ഡി.1170 നടുത്തും ആയിരിക്കുന്ന സ്ഥിതിക്ക്അതു ശരിയാകാന്‍ മാര്‍ഗം കണുന്നില്ലാ.
ചിന്തിക്കേണ്ട മറ്റൊരു വിഷയംഇങ്ങിനെ മതം മാറിയത് പറവൂരില്‍ നിന്നു വന്നതായി പറയപ്പെടുന്ന രാമചന്ദ്രന്‍ മുതലായവരുടെ കാലത്താണോ?അതോ അവരുടെ പിന്‍‌തലമുറക്കാരുടെ കാലത്താണോ എന്നുള്ളതു ചിന്തിക്കേണ്ട വിഷയമാണ്.തലനാട് എന്നപറമ്പില്‍ കാണുന്ന ശവകുടീരങ്ങള്‍ കിഴക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതു കൊണ്ടും,ചില കല്ലറകളുടെപടിഞ്ഞാറുഭാഗത്തു കുരിശടയാളം ഉണ്ടായിരുന്നതായി പറയപ്പെടുനതു കൊണ്ടും ക്രിസ്തീയ മതാനുസരണമുള്ളശ്രാദ്ധക്കുര്‍ബാന,കല്ലറയ്ക്കല്‍ ധൂപം വയ്പ് മുതലായവ പൂര്‍വികമായി നടത്തിവരുന്നതുകൊണ്ടും ക്രിസ്ത്യാനികളെഅടക്കിയിട്ടുള്ള കല്ലറകളാണിവയെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ലാ.ശങ്കരത്തില്‍ കുടുംബക്കാര്‍ ഈ കല്ലറകള്‍കാര്യമായി ഗണിച്ച് മേല്‍പ്പറഞ്ഞ പുണ്യകര്‍മങ്ങള്‍ അവിടെ നടത്തിച്ചു പോരുന്നതിനാല്‍ അവരുടെ പൂര്‍വികരെയാണു അവിടെ സംസ്കരിച്ചിട്ടുള്ളത് എന്നതു നിസ്തര്‍ക്കമായ ഒരു സംഗതിയാണ്.എന്നല്‍ ആദ്യമായി വന്നവര്‍ തന്നെക്രിസ്തുമതം സ്വീകരിച്ചു എന്നും അവരുടെ ശവശരീരങ്ങള്‍ അടക്കീട്ടുള്ള കല്ലറകളാണിവയെന്നും ടി കുടുംബക്കാര്‍പരമ്പരയാ വിശ്വസിച്ചു പോരുന്നതു കൊണ്ട് മറ്റുള്ളവരും അങ്ങിനെ വിശ്വസിക്കുകയല്ലാതെ തെളിവുകളൊന്നും ഇല്ലാ.ക്രിസ്തുമതം സ്വീകരിക്കത്തവരുടെ ശവങ്ങള്‍ അവിടെ അടക്കീട്ടുള്ളതായി കണ്മാനില്ലാ.അങ്ങിനെയെങ്കില്‍ ഇന്നത്തെ രീതി അനുസ്സരിച്ചുദേവാലയപരിസരങ്ങളില്‍ ശവം അടക്കാതിരുന്നത് എന്തു കൊണ്ടാണ്? ആ കാലത്തു സമീപപ്രദേശങ്ങളില്‍ദേവാലയം ഇല്ലാത്തതു കൊണ്ട് ഇങ്ങിനെ ചെയ്തിട്ടുള്ളതായിരിക്കണം.തുമ്പമണ്‍ പള്ളി ഉണ്ടായിട്ടു 500ല്‍ പരം വര്‍ഷങ്ങളായിട്ടുണ്ടെന്നും ഈ കുടുംബക്കാരുടെ അപേക്ഷാനുസരണം പന്തളം രാജാക്കന്മാര്‍ പണിയിപ്പിച്ചു കൊടുത്തതാണീദേവാലയമെന്നും കേട്ടുകേഴ്വിയുണ്ട്. ഇവര്‍ മതം മാറിയെങ്കിലും പന്തളം രാജാക്കന്മാര്‍ക്ക് ഇവരില്‍ കരുണയുണ്ടായിരുന്നു എന്നു ഇതുകൊണ്ട് അനുമാനിക്കാം.തുമ്പമണ്‍ പള്ളിയുടെ സ്ഥാപനത്തിനു മുമ്പ് കടമ്പനാട് ഒരു ദേവാലയമുണ്ടായിരുന്നെന്നും ഈ കുടുംബജരുടെ ശവം അവിടെ കൊണ്ടുപോയിയാണ് അടക്കീട്ടുള്ളതെന്നും കേട്ടുകേഴ്വിയുണ്ട്.ആദിമദശയില്‍ തലനാട്ടു പുരയിടത്തില്‍ ശവം അടക്കുകയും പിന്നീട് കടമ്പനാടു കൊണ്ടുപോയി ശവം സംസ്കരിക്കുകയുംഅതു പ്രയാസമെന്നു കണ്ട് രാജാനുകൂല്യ പ്രകാരം തുമ്പമണ്‍ പള്ളി ഉണ്ടാക്കുകയും ചെയ്തതായിരിക്കം.
അധ്യായം 4.തലനാട്ടുപറമ്പും ശങ്കരത്തില്‍ കുടുംബവും
ഈ കുടുംബജര്‍ കടയ്ക്കാട് എന്ന സ്ഥലത്തു മാത്രമല്ലാ,മധ്യതിരുവിതാംകൂറില്‍ കടല്‍ക്കര തുടങ്ങി സഹ്യപര്‍വതശിഖരങ്ങള്‍വരെ പല സ്ഥലങ്ങളിലും ഇപ്പൊള്‍ പാര്‍ത്തുവരുന്നു.സിലോണ്‍,മലയാ,മധ്യ ഇന്ത്യാ ഈ സ്ഥലങ്ങളില്‍ ഉദ്യോഗാര്‍ത്ഥംപോയി കുടുംബസമേതം പാര്‍ക്കുന്നവരും ഉണ്ട്. ഖരന്‍‌കാട്ടില്‍ ആദ്യം കുടിയേറിയവര്‍ ഏതു പറമ്പില്‍ പാര്‍ത്തു എന്നു ഖണ്ഡിതമായി പറയാന്‍ നിവര്‍ത്തിയില്ലാ.അവരുടെ വകയായിരുന്ന പല പറമ്പുകളും തല്‍കുടുംബജരുടെ കൈവശത്തില്‍ ഇപ്പോള്‍ഉണ്ട്.ഇവയില്‍ ഏതിലെങ്കിലും അന്നു താമസിച്ചിരുന്നു എന്നു മാത്രം മനസിലാക്കാം.സ്വന്തം നാടു വിട്ടു പരദേശവാസംചെയ്യുന്ന യഹൂദജാതി ഊര്‍ശ്ലേം ദേവാലയപ്രാകരത്തില്‍ ഒന്നിച്ചു കൂടുന്നതുപോലെ ആണ്ടില്‍ ഒരിക്കല്‍ തലനാടുകല്ലറയ്ക്കല്‍ വന്നു കൂടുന്ന ഈ കുടുംബക്കാരുടെ കൂട്ടം ആനന്ദപ്രദമായ ഒരു കാഴ്ച തന്നെയാണ്.
പരമ്പന്മാരുടെ ദിവ്യശക്തിയാല്‍ പഴയകാലത്തു നടത്തിയിട്ടുള്ള അനേകം അത്ഭുതസംഗതികള്‍ ഉണ്ട്.യുക്തിവാദികളായഇന്നത്തെ ജനസമക്ഷം അവയ്ക്കു പ്രകാശം ലഭിക്കാന്‍ ഇടയില്ലാ.പഴയകാലത്തു ഏഴര നാഴിക വെളുപ്പിന് കല്ലറയ്ക്കല്‍രാശി (പഴയ സ്വര്‍ണനാണയം) തീജ്വാല പോലെ മേല്‍പ്പോട്ടു പൊങ്ങുമായിരുന്നു എന്നും,അവയില്‍ ഒരെണ്ണം മുറ്റംതൂപ്പുകാരിയ്ക്ക് ശമ്പളമായി അവിടെക്കിടക്കുമെന്നും ആ സ്ത്രീ “ചൂല്‍” കൊണ്ട് ,രാശി കിളര്‍ന്നപ്പോള്‍ എറിഞ്ഞ്അശുദ്ധമാക്കുക കാരണം ആ പതിവ് നിന്നുപോയി എന്നും കേട്ടിട്ടുണ്ട്.മധ്യവയസ്കരായ സ്ത്രീ പുരുഷന്മാര്‍ഈ സ്ഥലത്ത് താമസിപ്പാന്‍ പാടില്ലെന്ന് ഒരു നിയമമുണ്ടായിരുന്നു പോലും.കല്ലറമുറ്റത്തുവച്ചു ചീത്ത വിളിച്ചഒരു വ്രിദ്ധനെ അശ്വരൂഡരായ ചില സ്വരൂപങ്ങള്‍ രാത്രി എടുത്തു കിണറ്റിലിട്ടു എന്നും,രാവിലെ അയാളെഅളുകള്‍ കൂടി കരയിലാക്കിയപ്പോള്‍ അയാള്‍ക്കു യാതൊരപകടവും ഉണ്ടായില്ലാ എന്നു കേഴ്വിയുണ്ട്.കല്ലറയ്ക്കല്‍ നടത്തി വരാറുള്ള ശ്രാദ്ധക്കുര്‍ബാന,ധൂപംവയ്പ്,മുതലായവ ഇടക്കാലത്ത് ഈ കുടുംബക്കാര്‍നിറുത്തലാക്കിയെന്നും ആ കാലത്തു കുടുംബാംഗങ്ങള്‍ക്ക് പല തരത്തിലുള്ള ദുരാപത്തും കഷ്ടതകളും വന്നു ഭവിച്ചുഎന്നും ,മേല്‍പ്പറഞ്ഞവ നിറുത്തലാക്കുക നിമിത്തമാണ് ഈ ആപത്തുകള്‍ ഉണ്ടായതെങ്കില്‍ അത്ഭുതകരമായ തെളിവോടുകൂടി പെട്ടെന്ന് ഒഴിയുന്ന പക്ഷം വീണ്ടും നടത്താമെന്നും കുടുംബപ്രമാണികള്‍ കൂടി നിശ്ചയം പാസാക്കിയെന്നുംആ രാത്രി അശ്വാരൂഡരായ ഒരു ദിവ്യനും ഏതാനും അനുചരന്മാരും വടിയുമായി എല്ലാ വീടുകളിലും ചെന്ന്കുടുംബമൂപ്പന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു അവരെ ശാസിച്ചതായും ,അതോടെ രോഗങ്ങളും ആപത്തുകളും എല്ലാ
വീടുകളില്‍ നിന്നും മാറിയതായും അതിനു ശേഷം മുന്‍പതിവുപോലെ എല്ലാ സംഗതികളും കുംഭം 9 നു നടത്തിവരുന്നതായും കേഴ്വിയുണ്ട്.
ഇതുപോലെ രോഗശമനം ,മോഷണം പോയ സാധനങ്ങള്‍ തിരിച്ചു കിട്ടുക ഇത്യാദി അനേകായിരം സംഗതികള്‍കേഴ്വിയില്‍ ഉണ്ട്.അവയൊന്നും ഇവിടെ വിസ്തരിപ്പാന്‍ ഉദ്ദേശിക്കുന്നില്ലാ.ശങ്കരത്തില്‍ എന്നു പേരു വരാനുള്ള കാരണം
ഇതേപ്പറ്റി താഴെപ്പറയുന്ന അഭിപ്രായങ്ങളാണ് കാണുന്നത്.1.ജന്മതറവാട്ടുനാമമായശങ്കരപുരിഉപേക്ഷിക്കാതെഅങ്ങിനെതന്നെഈ ഭവനത്തിനും നാമകരണം ചെയ്തിരിക്കാംഎന്നൊരു വിശ്വാസമുണ്ട്.പിന്നീട് അതു ശങ്കരത്തില്‍ ആയി പരിണമിച്ചതാകാം2.ചന്ദ്രത്തില്‍ എന്ന കുടുംബപ്പേര് ഇത്തരത്തില്‍ ആയി പരിണമിച്ചതാകാന്‍ വഴിയുണ്ട്.പഴയ തലനാടന്‍ പാട്ടുകളില്‍ ചന്ദ്രത്തില്‍എന്ന നാമവും കാണുന്നുണ്ട്.ഇന്ന് അതേ പേരില്‍ ഇതര ഭവനം കാണാത്തതിനാല്‍ ഉച്ചാരണഭേദത്താല്‍ ശങ്കരത്തില്‍ എന്നായിരിക്കണമെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു.
3.കാര്‍ണവരായ രാമചന്ദ്രന്റെ പേരില്‍ നിന്നു ചന്ദ്രത്തില്‍ എന്ന പേരു വന്നിരിക്കാനും അതില്‍ നിന്നു ശങ്കരത്തില്‍ എന്നയിരിക്കനുള്ളസാധ്യതയും തള്ളിക്കളയാനാകുന്നില്ല.
4.നായകസ്ഥാനം അര്‍ഹിക്കുന്ന ഇളമുറക്കാരനായ ശങ്കരന്റെ സ്മാരകമായി അല്ല ഈ പേരെന്നു തീര്‍ത്തുപറയാന്‍ നിര്‍വാഹമില്ലാ.5.പന്തളത്തു ദേവസ്വത്തിലെ (മഹാദേവക്ഷേത്രത്തിലെ- എന്നു ഗ്രന്ഥകര്‍ത്താവിന്റെ ഒരു കയ്യെഴുത്തില്‍ പറഞ്ഞിരിക്കുന്നതായി കാണുന്നു-എഡിറ്റര്‍)ആറാട്ടെഴുന്നെള്ളത്തിനു കല്ലറയ്ക്കല്‍ കാണിക്കയിടുന്ന പതിവ് അടുത്തകാലം വരെ ഉണ്ടായിരുന്നതായും ,ഈ കുടുംബത്തിലെ പൂര്‍വികന്മാര്‍ക്ക് ക്ഷേത്രത്തിലെ “ചന്തിരം” എന്ന ഉദ്യോഗം ഉണ്ടായിരുന്നതായും അതിനെ അടിസ്ഥാനമാക്കിഉള്ള വീട്ടുപേരാണിതെന്നും പറയുന്നവര്‍ ഉണ്ട്.ഇവര്‍ ക്രിസ്തുമതാനുസാരികളായിരിക്കുന്ന സ്ഥിതിയ്ക്ക് അതു ശരിയാവാന്‍ ന്യായം കാണുന്നില്ലാ.
കുടുംബക്കാര്‍ക്ക് തരകന്‍ എന്ന സ്ഥാനപ്പേരു ലഭിച്ചതിനെപ്പറ്റിയുള്ള ഐതിഹ്യം
കൊല്ലവര്‍ഷം 933 -ല്‍ നാടു നീങ്ങിയ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാലത്തു പന്തളം രാജ്യം അദ്ദേഹത്തിനുകീഴ്വഴങ്ങിതാമസിച്ചിരുന്നുഎങ്കിലും പന്തിരുകുളം പോറ്റിമാരില്‍ നിന്നും പന്തളം രാജകുടുംബത്തിലേക്ക്
എഴുതിവാങ്ങീട്ടുള്ള ആധാരപ്രകാരമുള്ള അവകാശം വിട്ടു കൊടുത്തിരുന്നില്ലാ എന്നും പില്‍ക്കാലം തിരുവിതാംകൂര്‍ ഭരണം നടത്തിയിരുന്ന പാര്‍വതീറാണിയുമായി എന്തോ ബന്ധുത്വമുണ്ടായിരുന്ന ഒരു പന്തളത്തു തമ്പുരാന്‍മദ്രാസില്‍ ഒരു കച്ചവടക്കാരനു കൊടുക്കാനുണ്ടായിരുന്ന ഒരുലക്ഷത്തി ഒന്നു കലിപണത്തിന്റെ കടംവീട്ടും,പന്തളം രാജകുഡുംബത്തിന്റെ നിത്യച്ചിലവും ആസ്പദമാക്കി പാര്‍വതീറാണിയുടെപേര്‍ക്ക് ഒരു ഓല ആധാരം പന്തളത്തു വച്ചു എഴുതിതിരുവനന്തപുരത്തു കൊണ്ടുചെന്നു കൊടുത്തിട്ടുണ്ടെന്നും നാനംമോനം ലിപിയില്‍ എഴുതപ്പെട്ടിരുന്ന മുന്‍ ആധാരങ്ങള്‍വായിച്ചു മനസിലാക്കുന്നതിനും അതനുസരിച്ചു ഒരു ആധാരം ചമയ്ക്കുന്നതിനും പലരും നോക്കിയിട്ടും സാധിക്കായ്കയാല്‍
ശങ്കരത്തില്‍ കുഡുംബത്തിലെ “ഇട്ടിത്തൊമ്മന്‍ “ എന്നയാളിനെ വരുത്തി എന്നും അദ്ദെഹം പഴയ ആധാരം വായിച്ച് അതിന്‍പ്രകാരം പുതിയ ആധാരം എഴുതിക്കൊടുത്തുവെന്നും ,അതിനു പ്രതിഫലമായി തരകന്‍ സ്ഥാനവുംമാവരപ്പാടത്തു കുറെ നിലങ്ങളും കുരമ്പാല കുറെ ചേരിക്കലും കൊടുത്തു എന്നും കേട്ടിട്ടുണ്ട്.ഈ കുഡുംബക്കാര്‍തരകന്‍എന്നസ്ഥാനപ്പേര്ചേര്‍ത്ത്എഴുതിവന്നത്ഇതിനെ അടിസ്ഥാനമാക്കിയാണെന്നും കേഴ്വിയുണ്ട്.ഇപ്പറയപ്പെട്ടസ്ഥലങ്ങള്‍ തല്‍കുടുംബസ്ഥര്‍ക്ക് ഇപ്പോഴും ഉണ്ട്.പാര്‍വതീ റാണിയുടെ ഭരണം കൊല്ലവര്‍ഷം 990 മുതല്‍ 1004വരെയാണ്.996 -ല്‍ ഈ അധാരം നടന്നിട്ടുള്ളതായാണറിവ്.മേല്‍പ്പറഞ്ഞ ഇട്ടിത്തൊമ്മന്റെ ജീവിതകാലയളവ് ഏതാണ്ടിതുതന്നെയാണ് എന്നനുമാനിക്കുന്നതില്‍ തെറ്റില്ല.
അധ്യായം 4.ഒരു സാക്ഷ്യപ്പെടുത്തല്‍പഴയ ശങ്കരത്തില്‍ ആശാന്മാരുടെ ഗ്രന്ഥപ്പുരയില്‍ വൈദ്യശാസ്ത്രസംബന്ധമായും,മറ്റു പലതരത്തിലും ഉള്ള അനേകം താളിയോലഗ്രന്ഥങ്ങള്‍ഉണ്ടായിരുന്നു.അവയില്‍ പലതും 1057 -ലെ വെള്ളപ്പൊക്കകാലത്തു നനവുതട്ടി നഷ്ടപ്പെട്ടു പോയിട്ടുണ്ട്.പ്രസ്തുതഗ്രന്ഥങ്ങളില്‍ വൈദ്യശാസ്ത്രസംബന്ധിയായിഉണ്ടായിരുന്ന പല ഗ്രന്ഥങ്ങള്‍ എന്റെ പിതാവ് ഫീലിപ്പോസു തരകന്‍ വഴിയായി എന്റെ ജ്യേഷ്ഠസഹോദരന്‍ യോഹന്നാന്‍വൈദ്യനു ലഭിച്ചിട്ടുള്ളതും നാഡീശാസ്ത്രം ,മര്‍മ്മശാസ്ത്രം,മറ്റുചികിത്സാവിധികള്‍ എന്നിവ കഴിവുള്ളിടത്തോളം ഭാഗങ്ങള്‍അദ്ദേഹവും ഞാനും കൂടി പകര്‍ത്തിയെടുത്തുഇപ്പോള്‍ ഞങ്ങളുടെ ഉപയോഗത്തില്‍ ഇരിപ്പുള്ളതാകുന്നു.പരേതനായ കൊച്ചശാന്റെ കാലത്തു1090 ല്‍ഞാന്‍ അദ്ദേഹവുമായി സമീപിക്കുകയും ഒരു ഗ്രന്ഥപ്പുര പരിശോധന നടത്തി അദ്ദേഹതിന്റെ സഹായത്താല്‍പല ഓലഗ്രന്ഥങ്ങള്‍ കാണുകയും അവയില്‍ ചിലതെല്ലാം അദ്ദേഹം പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. നന്താവന്‍പ്രളയംപാടല്‍,ജ്ഞാനപാദകീര്‍ത്തനം,തിരുതാരാട്ട്,തലനാര്‍‌പാടല്‍, ഇത്യാദി പദ്യകൃതികളും ചിലുവയില്‍ തോഴനാകിയതീത്തു,കന്യാസ്ത്രീഅമ്മയുടെ ചരിത്രം,കുസ്തത്തീന്‍സ്ലീബാ കണ്ടത് ഇത്യാദി ഗദ്യകൃതികളും അല്ലേശുനാടകം,യൌസേപ്പുനാടകഅരുളപ്പാനാടകം ഇത്യാദി നാടകകൃതികളും അവിടെയുണ്ടായിരുന്നതായി അദ്ദേഹത്തില്‍ നിന്നു മനസ്സിലാക്കി.പലതും സംബന്ധിക്കുന്ന സാമാന്യമായ അറിവ് അദ്ദേഹം എനിക്കു പറഞ്ഞുതരികയും ഞാന്‍ നോട്ടുകള്‍ കുറിച്ചിടുകയുചെയ്തിട്ടുള്ളതാകുന്നു.പ്രസ്തുതഅറിവുകളെ ആസ്പദമാക്കി ഖരന്‍കാട്,തലനാടുപരമ്പര്‍,ചിലപുരാതനക്രൈസ്തവ
ഗ്രന്ഥങ്ങള്‍,കുസ്തത്തീന്‍സ്ലീബാ കണ്ടത് എന്നീ തലക്കെട്ടുകളില്‍ ചില ലേഖനങ്ങള്‍ 1098 നോടടുത്തകാലത്ത്ഞാന്‍ കേരളകാഹളം തുടങ്ങിയ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തീട്ടുള്ളതുമാണ്.